കര്‍ഷകസമരത്തിന് പോയി തിരിച്ചുവരവെ ദേഹാസ്വാസ്ഥ്യം; കുറ്റിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർഷകസംഘം നേതാവും മലപ്പുറം കുറ്റിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ നടുവട്ടം കണ്ണത്ത് രാമചന്ദ്രൻ നായരെ (75) ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നതിനായി പോയ അദ്ദേഹത്തിന് തിരിച്ചുവരുന്നതിനിടെ കഴിഞ്ഞ 12 ന് ബെംഗളൂരുവില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. പിറ്റേന്ന് നാട്ടിലേക്ക് വണ്ടി കയറാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് വിവരമൊന്നും ഉണ്ടായില്ല. കുറ്റിപ്പുറം പോലീസിൽ പരാതി നൽകി മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു വീട്ടുകാർ.
ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ബെംഗളൂരു പോലീസിൽ പരാതി നൽകാൻ എത്തിയപ്പോൾ ബെട്രാണിപുരം പോലീസ്‌സ്റ്റേഷനിൽനിന്നും അജ്ഞാത മൃതദേഹങ്ങളുടെ ഫോട്ടോ കാണിച്ചു. ഒരു മൃതദേഹത്തിന് ഏകദേശം സാമ്യം തോന്നിയതിനാൽ വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ എത്തി തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞ രണ്ടുമൂന്നു പ്രാവശ്യം കർഷകസമരത്തിൽ പങ്കെടുക്കാൻ ഇദ്ദേഹം ഡൽഹിയിലേക്ക് പോയിട്ടുണ്ടെന്നും വൈകിയാണെങ്കിലും സുരക്ഷിതമായി വീട്ടിലെത്താറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 15-ന് ബെന്നാര്‍ഘട്ട റോഡില്‍ മരിച്ച നിലയിൽ പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയെന്നാണ് അറിയുന്നത്.
ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയിൽപോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിച്ചു. വെള്ളിയാഴ്ച രാവിലെ നടുവട്ടത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പിൽ സംസ്കാരിക്കും.
ദീർഘകാലം സി.പി.എം. വളാഞ്ചേരി ഏരിയാകമ്മിറ്റി അംഗമായിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് അംഗം, സി.പി.എം. കുറ്റിപ്പുറം, ആതവനാട് ലോക്കൽ സെക്രട്ടറി, കെ.എസ്.വൈ.എഫ്. ബ്ലോക്ക് പ്രസിഡന്റ്, ജില്ലാകമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു. ഏരിയാ സെക്രട്ടറി, ജില്ലാകമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സത്യലീല. മക്കൾ രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ ഗ്രീഷ്മ, സനൂപ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.