നേതാക്കളുടെ നീരസം മാറ്റാൻ നേതൃത്വം; ഈശ്വരപ്പയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നേതാക്കളുടെ നീരസം മാറ്റാന്‍ ബിജെപി നേതൃത്വത്തിന്റെ തീവ്രശ്രമം. ഇതിന്റെ ഭാഗമായി കർണാടകയിലെ മുതിർന്ന ബിജെപി നേതാവായ കെ. എസ്. ഈശ്വരപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ച് സംസാരിച്ചു. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ.എസ്.ഈശ്വരപ്പയുടെ മകന്‍ കെ.ഇ.കാന്തേഷിന് ബിജെപി അവസരം നല്‍കിയിരുന്നില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനുള്ള ആഗ്രഹം അടുത്തിടെ പാർട്ടി കേന്ദ്ര നേതൃത്വത്തെ ഈശ്വരപ്പ അറിയിച്ചിരുന്നു. ശിവമോഗയിൽ തന്നെ മത്സരിപ്പിക്കുന്നത് പരിഗണിക്കരുതെന്നും അഭ്യർഥിച്ചിരുന്നു. ഈ സീറ്റിൽനിന്ന് അഞ്ച് തവണ എംഎൽഎയായ അദ്ദേഹം മകൻ കെ.ഇ. കാന്തേഷിന് ടിക്കറ്റ് തേടിയിരുന്നെന്നാണ് വിവരം.
അതേസമയം മോദി ഈശ്വരപ്പയെ വിളിച്ചതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ‘‘ബിജെപി സീറ്റ് നിഷേധിച്ചിട്ടും പ്രതിഷേധിക്കാത്തതിനു പാർട്ടി നേതാവായ ഈശ്വരപ്പയെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നടപടി അംഗീകരിക്കാനാകാത്തതാണ്. ബിജെപി പ്രവർത്തകൻ സന്തോഷ് പാട്ടീൽ ആത്മഹത്യ ചെയ്തതിനു പിന്നാലെ ഉയർന്ന അഴിമതി ആരോപണത്തിൽ രാജിവയ്ക്കേണ്ടി വന്ന ആളാണ് ഈശ്വരപ്പ. 40 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്ന ആളുമാണെന്ന് വിഡിയോ സഹിതം കോൺഗ്രസ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും കര്‍ണാടകയിലെ നേതാക്കളുമായി സംസാരിക്കുന്നുണ്ട്. സ്ഥാനാർഥിത്വം ലഭിക്കാത്ത മുതിര്‍ന്ന നേതാക്കളെ പ്രചാരണത്തില്‍ സജീവമാക്കാനാണു ബിജെപിയുടെ ശ്രമം. മുൻ മുഖ്യമന്ത്രി ജഗഷീദ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി എന്നിവർ ഉൾപ്പെടെ ഒട്ടേറെ നേതാക്കൾ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപി വിട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ ചേർന്നിരുന്നു.
PM Modi congratulating BJP leader Eshwarappa for not rebelling despite being denied a BJP ticket is unacceptable!
This man is accused of demanding a 40% commission and was forced to resign over corruption charges after a BJP worker, Santosh Patil, committed suicide.
By praising… pic.twitter.com/8a2xvHqwQe
— Congress (@INCIndia) April 21, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.