ശ്രീനാരായണ സമിതി വൈവാഹിക സംഗമം മെയ് 21- ലേക്ക് മാറ്റി

ബെംഗളൂരു: ശ്രീനാരായണ സമിതി ബാംഗ്ലൂര്‍ ഏപ്രില്‍ 30 ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന വൈവാഹിക സംഗമവും, ഓണ്‍ലൈന്‍ സര്‍വീസുകളുടെ (മാഗസിന്‍, മാട്രിമോണിയല്‍, മെമ്പര്‍ഷിപ് അപ്‌ഡേറ്റ്) ഉദ്ഘാടനവും, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മെയ് 21-ന് ഞായറാഴ്ചയിലേക്ക് മാറ്റി വെച്ചതായി സമിതി ഭാരവാഹികള്‍ അറിയിച്ചു.
ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈവാഹിക സംഗമം വിവാഹാര്‍ഥികളുടെ ഫോട്ടോ, ബയോഡാറ്റ എന്നിവ മള്‍ട്ടിമീഡിയ പ്രോജക്ടറിലൂടെ പ്രദര്‍ശിപ്പിച്ച് അനുയോജ്യ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാന്‍ ഉതകുന്ന രീതിയിലാണ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാട്രിമോണിയല്‍ കമ്മറ്റി ചെയര്‍മാന്‍ ടി.വി. ചന്ദ്രന്‍ (9844192207), ശ്രീനാരായണ സമിതി ഓഫിസ്, (25548133, 255 10277) എന്നിവയുമായി ബന്ധപ്പെടണമെന്ന് സമിതി ജനറല്‍ സെക്രട്ടറി സുധി തയ്യില്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.