സൂപ്പർ കപ്പ്; ഫൈനലിൽ യോഗ്യത നേടി ബെംഗളൂരു എഫ്സി

ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പുർ എഫ്‌സിയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടി ബെംഗളൂരു എഫ്‌സി. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളുരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി.
നേരത്തെ, ഇന്ത്യൻ സൂപ്പർ ലീഗിൽ ഫൈനലിലേക്ക് ടീം യോഗ്യത നേടിയിരുന്നു. എന്നാൽ, എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ടിരുന്നു. ഒരു കിരീടം നേടി ഐഎസ്എൽ സീസൺ അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് ബെംഗളുരുവിനുള്ളത്.
രണ്ടാം പകുതിയിലാണ് ബെംഗളുരുവിന്റെ ഇരു ഗോളുകളും പിറന്നത്. ആദ്യ പകുതിയിലെ കളിക്കളത്തിൽ ചലനമുണ്ടാക്കിയ ജംഷെഡ്പൂരിനെ നിശബ്ദമാക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയിൽ ബെംഗളൂരു കാഴ്ച വെച്ചത്. 62 ആം മിനുട്ടിൽ ബെംഗളൂരു താരം ശിവശക്തിയുടെ ക്രോസ്സ് ജംഷഡ്പൂരിന്റെ ജിതേന്ദ്ര സിംഗിന്റെ തലയിൽ തട്ടി ബെംഗളൂരുവിന്റെ ജയേഷ് റാനെക്ക് ലഭിച്ചു. അത് വലയിലെത്തിച്ചതോടെ ബെംഗളൂരു മത്സരത്തിൽ ലീഡ് എടുത്തു. 83 ആം മിനുട്ടിൽ സുനിൽ ഛേത്രിയാണ് ടീമിന്റെ ലീഡ് ഉയർത്തിയത്.
ബെംഗളുരുവിന്റെ ഗോൾകീപ്പർ ഹീറോ സൂപ്പർ കപ്പിലെ ആദ്യ സെമി മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്. ഇന്ന് നടക്കുന്ന രണ്ടാമത്തെ സെമി ഫൈനലിൽ ഒഡിഷ എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇന്ത്യൻ പരിശീലകർ നയിക്കുന്ന ഇരു ടീമുകളും സൂപ്പർ കപ്പിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏപ്രിൽ 25ന് വൈകീട്ട് ഏഴ് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചാണ് സൂപ്പർ കപ്പിന്റെ ഫൈനൽ അരങ്ങേറുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.