കൊഴിഞ്ഞുപോക്ക് തുടർകഥ; ബിജെപി ലിംഗായത് നേതാവ് വിശ്വനാഥ് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികളിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവുമൊടുവിൽ കർണാടക ലിംഗായത്ത് നേതാവും ബിജെപി മുന്‍ എംഎല്‍എയുമായ വിശ്വനാഥ് പാട്ടീല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
നേരത്തെ ലിംഗായത്ത് നേതാക്കളായ, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് തവണ എംഎല്‍എയായ വിശ്വനാഥ് പാട്ടീലും പാര്‍ട്ടി വിട്ടത്.
വിശ്വനാഥ് പാട്ടീലിനൊപ്പം മറ്റൊരു ബിജെപി നേതാവായ അരവിന്ദ് ചൗഹാനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാര്‍ അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇരുനേതാക്കളും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ലിംഗായത് സമുദായത്തില്‍പ്പെട്ട ഒരു നേതാവ് ബിജെപി വിട്ടുവരുമ്പോള്‍ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തുന്നത് സമുദായത്തില്‍ നിന്ന് വലിയ പിന്തുണ നേടിക്കൊടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തൽ. സാവദിയുടെ പിന്നാലെ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്നാണ് കോണ്‍ഗ്രസ് വാദം. കര്‍ണാടകയിലെ രാഷ്ട്രീയ ചരിത്രത്തിന്റെ വാഴലുകള്‍ക്കും വീഴലുകള്‍ക്കും ലിംഗായത്ത് സമുദായത്തിന് വലിയ പങ്കുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായൊരു ബിജെപി സര്‍ക്കാരിനെ അധികാരത്തിൽ എത്തിക്കുന്നതിൽ ലിംഗായത്ത് സമുദായം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ബിജെപിയില്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നത്. ബി. എസ്.യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതു മുതല്‍ തന്നെ ലിംഗായത്ത് വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഈ വിഭാഗത്തിനെ കൂടെ നിര്‍ത്താന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ വിഫലമായതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാട്ടീലിന്റെ കൂറുമാറ്റം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.