ഡി. കെ. ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ബെംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റര്‍ പരിശോധിച്ച് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. ഡി.കെ. ശിവകുമാറിന്റെ ഭാര്യ ഉഷായും മകനും മകളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ബെംഗളൂരുവിൽ നിന്നും ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിലേക്ക് പോയതായിരുന്നു ശിവകുമാറും കുടുംബവും. ഹെലികോപ്റ്റർ ധർമസ്ഥലയിൽ ലാൻഡ് ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥർ പരിശോധന നടത്താനായി എത്തിയത്.
എന്നാൽ പരിശോധന നടത്താന്‍ എത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹെലികോപ്റ്റര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പരിശോധനയെ പൈലറ്റ് വളരെ ശക്തമായി തന്നെ എതിര്‍ത്തു. ഇതൊരു സ്വകാര്യ ഹെലികോപ്റ്ററാണെന്നും പരിശോധന അനുവദിക്കില്ലെന്നുമായിരുന്നു പൈലറ്റിന്റെ വാദം. എന്നാല്‍ ഇത് വകവെയ്ക്കാതെ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി. സംഭവത്തിൽ ശിവകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ മാർച്ച് 31ന് സമാനമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ച വാഹനവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
#WATCH | Flying squad of ECI and officials conducted a check of the helicopter used by State Congress president DK Shivakumar after it reached the helipad at Dharmasthala in Dakshina Kannada. The party's state chief was travelling in the chopper.
"Nothing wrong in that. They… pic.twitter.com/CTB2i9o0LR
— ANI (@ANI) April 22, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
