നാഷണൽ പ്രോഗ്രസീവ് പാർട്ടി; ജോണി നെല്ലൂർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

കൊച്ചി: കേരള കോൺഗ്രസിൽ നിന്ന് രാജിവെച്ച ജോണി നെല്ലൂർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘നാഷണൽ പ്രോഗ്രസീവ് പാർട്ടി’ (എൻപിപി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിലായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം. ഒരു പാർട്ടിയോടും അടുപ്പമില്ലെന്നും ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.
മുതിർന്ന നേതാവ് വി.വി.അഗസ്റ്റിൻ ആണ് പാർട്ടി ചെയർമാന്‍. ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അധ്യക്ഷനുമാണ് വി.വി.അഗസ്റ്റിൻ. റബർ ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. ജോണി നെല്ലൂർ പാർട്ടിയുടെ വർക്കിങ് ചെയർമാനായി പ്രവർത്തിക്കും. കേരള കോൺഗ്രസ് വിട്ട ഉടുമ്പൻചോല മുൻ എംഎൽഎ കൂടിയായ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് എന്നിവരാണ് വൈസ് ചെയർമാൻമാർ. സണ്ണി തോമസ്, ജോയ് എബ്രഹാം, തമ്പി എരുമേലിക്ക, സി.പി സുഗതൻ, എലിസമ്പത്ത് ജെ കടവൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഡോ. ജോർജ് എബ്രഹാം ട്രഷററാകും. മൂന്ന് മാസത്തിനുള്ളിൽ പുതിയപാർട്ടിയുടെ കൺവെൻഷൻ കൊച്ചിയിൽ നടത്തുമെന്നും ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു.
യുഡിഎഫുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് സൂചന നൽകിയായിരുന്നു ജോണി നെല്ലൂർ കേരളാ കോൺഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ഘടകകക്ഷികള്‍ക്ക് യുഡിഎഫില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഉണ്ടായിരുന്ന അംഗീകാരം ഇപ്പോഴില്ലെന്നും ജോണി നെല്ലൂർ ആരോപിച്ചിരുന്നു.
അതേസമയം ജോണി നെല്ലൂരിന്റെ പുതിയ പാർട്ടി പ്രഖ്യാപനം ബിജെപിയുമായി സഹകരിക്കാനാണെന്നാണ് അഭ്യൂഹങ്ങള്‍. എൻഡിഎയുമായി സഹകരിച്ചു നീങ്ങാൻ പുതിയ പാർട്ടിയുടെ നേതൃനിരയിൽ ധാരണയായിട്ടുണ്ടെന്നും വാർത്തകളുണ്ട്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരിൽക്കാണാനും ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
