ചാറ്റ് ജിപിടി ഉപയോഗിച്ച് അസൈന്‍മെന്റ് പൂര്‍ത്തിയാക്കി; അധ്യാപിക കൈയോടെ പൊക്കി; പോസ്റ്റ് വൈറൽ

ചാറ്റ് ജിപിടിയുടെ സഹായത്തോടെ അസൈൻമെന്റ് പൂർത്തിയാക്കി അധ്യാപികയ്ക്ക് സമർപ്പിച്ച ഒരു വിദ്യാർഥിയെ കൈയോടെ പിടികൂടി.
വിദ്യാർഥി സമർപ്പിച്ച ഉപന്യാസം ചാറ്റ് ജിപിടിയിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് അധ്യാപികയ്ക്ക് മനസ്സിലായതോടെയാണ് സംഭവം.
ജസ്റ്റിൻ മൂർ എന്ന ട്വിറ്റർ യൂസറാണ് അസൈൻമെന്റിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ഷേക്‌സ്പിയറിന്റെ Twelfth Night എന്ന നാടകത്തെപ്പറ്റി ഉപന്യാസം എഴുതാൻ ആണ് വിദ്യാർഥി ചാറ്റ് ജിപിടി ഉപയോഗിച്ചത്. അതേസമയം ഉപന്യാസത്തിന്റെ ആദ്യത്തെ പാരഗ്രാഫിൽ തന്നെ ഇതൊരു എഐ മോഡൽ ആണെന്നും അസൈൻമെന്റ് പൂർണമായും പൂർത്തിയാക്കാൻ കഴിയുമോ എന്നറിയില്ലെന്നും ചാറ്റ് ജിപിടി നിർദേശം നൽകിയിരുന്നു.
എന്നാൽ ഇതൊന്നും വിദ്യാർഥി ശ്രദ്ധിച്ചിട്ടില്ലെന്ന് വേണം കരുതാൻ.
കാരണം അസൈൻമെന്റിൽ ഈ നിർദേശവും ഉൾപ്പെട്ടിരുന്നു. അസൈൻമെന്റ് പരിശോധിക്കുന്ന സമയത്ത് ഇത് അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഉടൻ തന്നെ അസൈൻമെന്റ് രണ്ടാമത് എഴുതണമെന്നും തന്റേതായ രീതിയിൽ എഴുതണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥിക്ക് അസൈൻമെന്റ് തിരിച്ച് നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ഏകദേശം 8 ദശലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് ചുരുങ്ങിയ സമയത്തിനിടെ കണ്ടത്.
ചാറ്റ് ജിപിടി ചാറ്റ്‌ബോട്ട് സേവനങ്ങൾ ഉപയോഗിക്കുന്നതിന് ന്യൂയോർക്ക് വിദ്യാഭ്യാസ വകുപ്പ് നിരോധനമേർപ്പെടുത്തിയ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. സുരക്ഷയും കൃത്യതയും സംബന്ധിച്ച ആശങ്കകളെത്തുടർന്നാണ് വകുപ്പ് ചാറ്റ്ബോട്ടിന് നിരോധനം ഏർപ്പെടുത്തിയത്.
The fact that ChatGPT is getting popular to do essays and whatever, I'd love to see the teacher's reaction to seeing almost all writing assignments being identical to each other but I was born too early to see this https://t.co/hhqGj9JMGy
— Armando (@Armando36462) April 21, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
