മോദിക്ക് ഭീഷണിക്കത്ത് അയച്ചിട്ടില്ല, ഭീഷണി കത്തയച്ചത് എന്നോട് വൈരാഗ്യമുള്ളയാളെന്ന് എറണാകുളം സ്വദേശി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് കാണിച്ച് ഭീഷണിക്കത്ത് അയച്ചിട്ടില്ലെന്ന് എറണാകുളം സ്വദേശി ജോസഫ് ജോൺ. പോലീസുകാർ അന്വേഷിച്ചെത്തിയിരുന്നുവെന്നും തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ടെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. താൻ അത്തരത്തിലൊരു കത്തയച്ചിട്ടില്ല. ഈ വിവരമറിഞ്ഞപ്പോൾ ഹൃദയാഘാതം വന്നപോലെയാണ് തോന്നിയത്.
മറ്റൊരാൾ തന്നെ കുരുക്കാൻ ശ്രമിച്ചതാണെന്നും താൻ സംശയിക്കുന്നയാളുടെ കൈയക്ഷരവും ഈ കൈയക്ഷരവും തമ്മിൽ സാമ്യമുണ്ടെന്നും ജോസഫ് പറഞ്ഞു. ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരുദ്യോഗസ്ഥനായ ജോസഫ് ജോണി പതിനേഴ് വര്‍ഷം മുമ്പ് സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തയാളാണ്.
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിയുമായി കൊച്ചി സ്വദേശിയുടെ പേരില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഈ മാസം പതിനേഴിനാണ് കത്ത് കിട്ടിയത്. തുടര്‍ന്ന് എഡിജിപി കത്ത് ഇന്റലിജന്‍സിന് കൈമാറിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വര്‍ധിപ്പിച്ച പോലീസ് സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ : മനോരമ ന്യൂസ്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.