ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേര്‍ മരണപെട്ടു, 40 പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ അയോധ്യയിലുണ്ടായ വാഹനാപകടം. ലക്‌നൗ-ഗോരഖ്പൂര്‍ ഹൈവേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഏഴ് യാത്രക്കാര്‍ മരിക്കുകയും 40 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എതിരെ വന്ന ട്രക്കുമായി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്ക് തലകീഴായി മറിയുകയും ബസ് അതിനടിയില്‍ പെടുകയും ചെയ്തു. പരിക്കേറ്റവരെ ദര്‍ശന്‍ നഗറിലെ ജില്ലാ ആശുപത്രിയിലും ട്രോമാ സെന്ററിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Uttar Pradesh | At least 12 people injured in a collision between a passenger bus and a truck on the Lucknow-Gorakhpur highway in Ayodhya pic.twitter.com/l7MvdSHCQZ
— ANI UP/Uttarakhand (@ANINewsUP) April 21, 2023
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അയോധ്യയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് അംബേദ്കര്‍ നഗറിലേക്ക് പോകാനായി ഹൈവേയിലൂടെ തിരിയാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. എതിരെ വന്ന ട്രക്ക് ബസിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തില്‍ ദുഖം രേഖപ്പെടുത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
