Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ ഓട്ടോറിക്ഷകളിലും സീറ്റ് ബെൽറ്റ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഓട്ടോറിക്ഷകളിലും സീറ്റ് ബെല്‍റ്റ് ഏര്‍പ്പെടുത്തുന്നു. പ്രമുഖ വെബ് ടാക്‌സി കമ്പനിയായ റാപ്പിഡോ ആണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി തങ്ങളുടെ ഓട്ടോകളില്‍ സീറ്റ് ബെല്‍റ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ ആദ്യഘട്ടമായി നഗരത്തിലെ 100 ഓട്ടോറിക്ഷകളില്‍ ഇതിനകം സീറ്റ് ബെല്‍റ്റ് സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ കീഴില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളില്‍ കമ്പനി തന്നെയാണ് സീറ്റ് ബെല്‍റ്റ് സ്ഥാപിക്കുന്നതിന്റെ ചെലവ് വഹിക്കുന്നത്.

നഗരത്തില്‍ യാത്രക്കായി സാധാരണക്കാരടക്കം ഏറെ ആശ്രയിക്കുന്നത് ഓട്ടോ സര്‍വീസുകളെയാണ്. നഗര നിരത്തുകളിലെ ഓട്ടോ യാത്രക്കിടെ പെട്ടെന്ന് ബ്രേക്കിടേണ്ടിവരുന്ന സാഹചര്യങ്ങളില്‍ പിന്നിലിരിക്കുന്ന യാത്രക്കാര്‍ മുന്നോട്ട് തെറിച്ചുവീണുള്ള അപകടങ്ങള്‍ പതിവായതോടെയാണ് റാപ്പിഡോ ഇത്തരമൊരു തീരുമാനമെടുത്തത്. ആദ്യം എതിര്‍പ്പുയര്‍ന്നുവെങ്കിലും പിന്നീട് യാത്രക്കാരും ഡ്രൈവര്‍മാരും കമ്പനിയുടെ തീരുമാനത്തെ സ്വീകരിച്ചതായി റാപ്പിഡോ സ്ഥാപകന്‍ പവന്‍ ഗുണ്ടുപള്ളി പറഞ്ഞു. ബെംഗളൂരുവിന് പുറമെ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.