സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം; 101 കിലോ ചോളച്ചാക്കും തോളിലേറ്റി അനുയായിയുടെ നേർച്ച

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാൻ ഗദഗിൽ കോൺഗ്രസ് അനുഭാവിയുടെ അപൂർവ നേർച്ച. 101 കിലോഭാരമുള്ള ചോളച്ചാക്കും തോളിലേറ്റി ഗദഗ് വിരൂപാക്ഷ ക്ഷേത്രത്തിൽനിന്ന് ലക്കുണ്ഡിയിലെ മാരുതി ക്ഷേത്രം വരെ നടന്നാണ് ഹനുമന്തപ്പ ജഗട്ടിയെന്ന പ്രവർത്തകൻ നേർച്ച പൂർത്തിയാക്കിയത്.
ഒരോ അടിവെക്കുമ്പോഴും നിലം തൊട്ടുതൊഴുതായിരുന്നു നടപ്പ്. വേനൽ ചൂട് വകവെക്കാതെ രണ്ടുമണിക്കൂർ കൊണ്ടാണ് രണ്ടുക്ഷേത്രങ്ങൾക്കിടയിലെ ഒരു കിലോമീറ്ററോളം ദൂരം ഹനുമന്തപ്പ പിന്നിട്ടത്. ദീദ നമസ്കാരയെന്നറിയപ്പെടുന്ന ഈ നേർച്ച കാണാൻ പാർട്ടി പ്രവർത്തകരും ഹനുമന്തപ്പയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയിരുന്നു.
സിദ്ധരാമയ്യയുടെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹംകൊണ്ടാണ് ഇത്തരമൊരു കഠിനമായ നേർച്ചയ്ക്ക് തയ്യാറായതെന്നും ഹനുമന്തപ്പ പറഞ്ഞു. നരഗുണ്ഡ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ ബി.ആർ. യാവഗലിന്റെ വിജയത്തിനുവേണ്ടിക്കൂടിയാണ് നേർച്ച നടത്തിയത്. ഇത്തരമൊരു നേർച്ചയെക്കുറിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും താൻ ഉറച്ചുനിൽക്കുകയായിരുന്നെന്നും ഹനുമന്തപ്പ വ്യക്തമാക്കി.
Man carries 102 kg Jowar/sorghum/jhola in Gadag for @siddaramaiah to become CM .
Craze continues
Karnataka wants Congress #KarnatakaElections2023 #CongressWaveInKarnataka #congresssarkaraguarantee pic.twitter.com/nKlJTuHqmI— Dinkum Oil (@chai_paani_) April 22, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
