പിടിച്ചെടുത്തത് 963 പുരാതന വെളളി വിളക്കുകൾ; കർണാടക മന്ത്രിക്കെതിരെ കേസെടുത്തു

ബെംഗളൂരു: കർണാടക വ്യവസായ മന്ത്രി മുരുഗേഷ് നിരാനിക്കെതിരെ കേസെടുത്ത് പോലീസ്. മുധോൾ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫാക്ടറി സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്ന് 21.45 ലക്ഷം രൂപയുടെ 963 പുരാതന വെളളി വിളക്കുകൾ പിടിച്ചെടുത്തതിനെ തുടർന്നാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
28 കിലോഗ്രാം ഭാരമുള്ള വെള്ളി വിളക്കുകൾ പിടിച്ചെടുത്തതായാണ് വിവരം. ബാഗൽകോട്ട് ബിൽഗി മണ്ഡലത്തിൽ നിന്നുളള ബിജെപി സ്ഥാനാർത്ഥിയാണ് മുരുഗേഷ് നിരാനി.
നിരാനിയുടെ പഞ്ചസാര ഫാക്ടറിയിൽ വെളളിക്ക് പുറമേ നിന്ന് 1.82 കോടി രൂപയും പിടിച്ചെടുത്തിരുന്നു. പ്രതികൾ ബിജെപിക്കാരാണെന്നും നിരാനി ഷുഗർ ഫാക്ടറി സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ നിന്നുള്ളവരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ മീണ പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായിട്ടില്ല.
ഐപിസി സെക്ഷൻ 171 എച്ച് പ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകൾക്കാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരുടെ സ്വത്തിൽ അഞ്ച് വർഷത്തിനുള്ളിൽ വൻ വർധനവ് ഉണ്ടായെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇക്കൂട്ടത്തിൽ മുരുഗേഷ് നിരാനിയും ഉൾപ്പെട്ടിരുന്നു. മന്ത്രിയുടെ ജംഗമ ആസ്തി 16 കോടിയിൽ നിന്ന് 27.22 കോടി രൂപയായപ്പോൾ അദ്ദേഹത്തിന്റെ സ്ഥാവര സ്വത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4.58 കോടിയിൽ നിന്ന് 8.6 കോടിയായി ഉയർന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല നിരാനിയുടെ ജംഗമ ആസ്തി 2018ൽ 11.58 കോടിയിൽ നിന്ന് 38.35 കോടിയായും ഉയർന്നിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
