കേരള കോൺഗ്രസ് വിട്ട വിക്ടര്‍ ടി തോമസ് ബിജെപിയില്‍

അടുത്തിടെ പാർട്ടിവിട്ട കേരള കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. തുടർന്ന് യുഡിഎഫിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. ആത്മാർഥതയോടെ പ്രവർത്തിക്കുന്നവർക്കു സ്ഥാനമില്ലാത്ത പ്രസ്ഥാനമാണു യുഡിഎഫ്. അവിടെ ഐക്യമെന്നതു പരസ്പരം കാലുവാരൽ മാത്രമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്തവർപോലും സ്ഥാനാർഥികളാകാൻ മത്സരിക്കുന്നു. സുശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനം എന്ന കെ.എം.മാണിയുടെ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന എനിക്ക് ഏറ്റവും സുശക്തമായ കേന്ദ്രഭരണത്തിനു നേതൃത്വം നൽകുന്ന നരേന്ദ്ര മോദിയിൽ പൂർണ വിശ്വാസമാണ്. കേരളത്തിന്റെ സമഗ്രവികസനത്തിനു ബിജെപിയാണു മാർഗം’’– വിക്ടർ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാന്‍ കൂടിയായിരുന്നു വിക്ടർ. കേരള കോണ്‍ഗ്രസ് പാർട്ടിക്കെതിരേയും യുഡിഎഫ് മുന്നണിക്കെതിരേയും രൂക്ഷമായി വിമർശനം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. തിരുവല്ലയില്‍ 2006 ലും 2011 ലും യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
20 വർഷമായി കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു വിക്ടർ. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തിരുവല്ല മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം വലിയ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. അന്ന് മുതല്‍ പാർട്ടിയുമായി അത്ര രസത്തിലായിരുന്നില്ല കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
