Follow the News Bengaluru channel on WhatsApp

ആദിപുരുഷിന്റെ ലിറിക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം ആദിപുരുഷിന്റെ ലിറിക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. രാമന്റെ വേഷത്തിൽ അമ്പും വില്ലുമേന്തി നിൽക്കുന്ന പ്രഭാസിനെ പോസ്റ്ററിൽ കാണാം. ജയ്ശ്രീറാം എന്ന ​ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

അജയ്, അതുൽ എന്നിവർ ചേർന്നാണ് സം​ഗീതം നൽകിയിരിക്കുന്നത്. രാമജോഗയ്യ ശാസ്ത്രിയുടേതാണ് വരികൾ. മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ് മലയാളത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. തെലുങ്കിനൊപ്പം ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലും പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഈ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതും. ഹനുമാന്‍ ജയന്തി ദിനത്തില്‍ പുറത്തിറക്കിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവദത്ത നാഗെ ആണ് ആദിപുരുഷിൽ ഹനുമാനായി എത്തുന്നത്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്.

രാവണനായി സെയ്‍ഫ് അലി ഖാനും രാമനായി പ്രഭാസും വേഷമിടുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്.

രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ജൂൺ 16ന് ആദിപുരുഷ് തിയറ്ററിൽ എത്തും. ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.