385 ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കര്‍ണാടകയില്‍ പ്രമുഖ കേസുകളെല്ലാം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. 385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്.
ഗോരക്ഷകര്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ ഉൾപ്പെടുന്നുണ്ട്. 2019 ജൂലൈ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഉള്ളതാണ് ഈ കേസുകള്‍.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നല്‍കിയ രേഖകളിലാണ് ഇക്കാര്യം പറയുന്നത്. 385 ക്രിമിനല്‍ കേസുകളില്‍ നടപടിയെടുക്കുന്നത് നിർത്തിവെക്കാൻ 2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 182 കേസുകള്‍ വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ളതാണ്. ഈ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആയിരത്തിലധികം രാഷ്ട്രീയ പ്രമുഖർക്കാണ് ഗുണം ചെയ്യുന്നത്.
ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ ആദ്യത്തെ നിര്‍ദേശം 2020 ഫെബ്രുവരി പതിനൊന്നാണ് വരുന്നത്. കര്‍ഷക സമരത്തിന്റെ ഭാഗമായവരുടെ പേരിലുള്ള കേസുകളാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബാക്കിയുള്ള ആറ് ഉത്തരവുകളില്‍ പകുതിയോളം പേര്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആരോപണവിധേയരായവരാണ്. അതേസമയം കേസ് പിന്‍വലിച്ചതിലൂടെ നേട്ടമുണ്ടാക്കിയവരില്‍ ബിജെപി എംപിയും എംഎല്‍എയുമുണ്ട്.
HUGE! You'll not see any News debates on this.
In it's tenure from July 2019 to Apr 2023, BJP govt in Karnataka issued 7 separate orders to drop prosecution in 385 criminal cases, including 182 cases of hate speech, cow vigilantism & communal violence
Benefited: 2000+ accused pic.twitter.com/hPmkKpjqpU— Mohammed Zubair (@zoo_bear) April 23, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.