നോർത്ത് ഈസ്റ്റിനെ തകർത്തു; ഒഡിഷ സൂപ്പർ കപ്പ് ഫൈനലിലേക്ക്

സൂപ്പർ കപ്പിൽ നടന്ന രണ്ടാം സെമിയിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ഒഡിഷ എഫ്സി ഫൈനലിൽ. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു ഒഡിഷയുടെ ജയം. നന്ദകുമാർ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു ഒഡിഷയുടെ വിജയം.
25-ന് നടക്കുന്ന ഫൈനലിൽ ഒഡിഷ, ബെംഗളൂരു എഫ്സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഏഴ് മണിക്കാണ് ഫൈനൽ.
ജോർദാൻ വിൽമറാണ് നോർത്ത് ഈസ്റ്റിനായി സ്കോർ ചെയ്തത്. എന്നാൽ 11-ാം മിനിറ്റിൽ തന്നെ ഒഡിഷ ഒപ്പമെത്തി. ജെറിയുടെ ക്രോസ് ഒരു ഹെഡറിലൂടെ വലയിലെത്തിച്ച് നന്ദകുമാറാണ് ഒഡിഷയെ ഒപ്പമെത്തിച്ചത്. തുടർന്ന് 63-ാം മിനിറ്റിൽ ഒഡിഷ ലീഡെടുത്തു. വിക്ടർ റോഡ്രിഗസും നന്ദകുമാറും ചേർന്നുള്ള ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. വിക്ടർ നൽകിയ പന്ത് ഒടുവിൽ നന്ദകുമാർ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം ഗോൾ നേടിയതോടെ ഒഡിഷ മത്സരത്തിൽ ആധിപത്യം തുടർന്നു. 85-ാം മിനിറ്റിൽ ഡിയഗോ മൗറീസിയോ ഒഡിഷയുടെ മൂന്നാം ഗോൾ നേടി ഫൈനൽ ബർത്ത് ഉറപ്പാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.