Follow the News Bengaluru channel on WhatsApp

ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടവർക്ക് നീതി നിഷേധിക്കപ്പെട്ടിട്ട് ഏഴ് വർഷം; ബൊമ്മൈയുടെ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിക്ക് ലഭിക്കുന്നത് ഇരകളുടെ പിന്തുണ

ബെംഗളൂരു: നീതി നിഷേധത്തിന്റെ ഏഴ് വർഷങ്ങൾക്കിപ്പുറം കർണാടകയിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് സാഹചര്യം വന്നെത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഇത്തവണ സ്വന്തം മണ്ഡലമായ ഷിഗോണിൽ നേരിടേണ്ടത് എതിർകക്ഷികളെ മാത്രമല്ല, നീതി നിഷേധത്തിന് ഇരകളായവരെ കൂടിയാണ്. 2010-17 കാലഘട്ടത്തില്‍ സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ചുകൊണ്ടുള്ള ശക്തമായ സമരമാണ് ബഞ്ചാര വിഭാഗത്തിൽ പെട്ട സ്ത്രീകളെ സംബന്ധിച്ചടത്തോളം ഈ തിരഞ്ഞെടുപ്പ്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന തീയതി ഏപ്രിൽ 21 ആയിരുന്നു. ഈ ദിവസം ഷിഗോൺ മണ്ഡലത്തില്‍ പ്രതികൂല കാലവസ്ഥയെ പോലും അവഗണിച്ച് ബഞ്ചാര സമുദായത്തിൽ നിന്നുള്ള മുപ്പതോളം സ്ത്രീകളാണ് ഒരാൾക്കായി തിരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയത്. മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഡി. ആർ. ഗിരീഷിന് വേണ്ടിയാണ് അവർ എത്തിയത്. ഗിരീഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അവരും ഒപ്പമെത്തി.

ബഞ്ചാര സ്റ്റുഡന്റ്‌സ് യൂണിയൻ സംസ്ഥാന തലവനാണ് ഗിരീഷ്. മണ്ഡലത്തില്‍ ഗരീഷ് വിജയിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നില്ല. കാരണം കഴിഞ്ഞ മൂന്ന് തവണ ബൊമ്മൈ തന്നെയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ഷിഗോണിലെ മറ്റ് പിന്നോക്ക സമുദായങ്ങളിലെയും 15,000 വോട്ടർമാർ ഗിരീഷിന്റെ പിന്തുണയ്ക്കുന്നുണ്ട്. അവര്‍ ഇത്തവണ ഗിരീഷിനൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. 2016-ൽ ആദ്യ കേസ് പുറത്തുവന്നതു മുതൽ ഏഴുവർഷമായി തങ്ങൾ നീതി തേടുകയാണെന്ന് സ്ത്രീകളുടെ സംഘത്തെ നയിച്ച ലളിതാമ്മ പറഞ്ഞു. വയറ് വേദനയെ തുടര്‍ന്ന് 2013-ലാണ് ലളിതാമ്മ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ ആവശ്യമാണെന്നും അല്ലെങ്കില്‍ മരണപ്പെടുമെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും ലളിതാമ്മ ഓര്‍ത്തെടുത്തു. മറ്റൊരു ഡോക്ടറിനെ സമീപിക്കാനുള്ള ബുദ്ധി തോന്നാത്ത കാര്യവും അവര്‍ എടുത്തു പറഞ്ഞു.

തുടർന്ന് ഇവരുടെ ഗർഭപാത്രംന്നീക്കം ചെയ്യുകയായിരുന്നു. സമാനമായ അനുഭവം ഈ വിഭാഗത്തിലെ മറ്റു സ്ത്രീകൾക്കും ഉണ്ടായെങ്കിലും സർക്കാരുകൾ മാറി വന്നിട്ടും നീതി ഇന്നും തുലാസിൽ തന്നെയായതോടെ ആണ് പ്രതിഷേധവുമായി ഇവർ രംഗത്തെത്തിയത്. സർക്കാർ എന്ന വാക്കിൽ അടിച്ചമർത്തപ്പെട്ടവരും നീതി നിഷേധിക്കപ്പെട്ടവരും കൂടി ഉൾപ്പെടുന്നുണ്ടെന്നും ലളിതാമ്മ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.