ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുകുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കേങ്കേരി സ്വദേശിയും രാജീവ് ഗാന്ധി ആരോഗ്യസര്‍വകലാശാലാ ജീവനക്കാരനുമായ രവി പൂജാര്‍ (45), ഭാര്യ ലക്ഷ്മി പൂജാര്‍ (40), മക്കളായ ഇചാര പൂജാര്‍ (15), ശാന്തല പൂജാര്‍ (10), സിരി പൂജാര്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ചന്നപട്ടണയിലെ ലംബാനി തന്‍ഡയിലാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കാര്‍ മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് എതിര്‍ദിശയില്‍ നിന്നും വന്ന മറ്റൊരു കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം അതിവേഗപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
മാര്‍ച്ച് 12 നാണ് പാത ഉദ്ഘാടനം ചെയ്തത്. അമിതവേഗത, ടയര്‍ പൊട്ടിതെറിക്കല്‍ എന്നിങ്ങനെ വിവിധ കാരണങ്ങളിലായി ഒട്ടേറെ അപകടങ്ങളാണ് ഇതനകം പാതയിലുണ്ടായത്. കഴിഞ്ഞ ആറുമാസത്തിനിടെ 365 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 84 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബെംഗളൂരു കുമ്പല്‍ഗോഡ് മുതല്‍ മാണ്ഡ്യ വരെയുള്ള റീച്ചിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
