സുഡാൻ സംഘർഷം; ഓപ്പറേഷൻ കാവേരിക്ക് തുടക്കം കുറിച്ചു

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കം. 500 പൗരന്മാർ ഒഴിപ്പിക്കൽ ഓപ്പറേഷന്റെ ഭാഗമായി പോർട്ട് സുഡാനിലെത്തിയതായും
കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേര്‍ ഇവിടേക്ക് എത്തുകയാണെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ കപ്പലുകളും എയര്‍ക്രാഫ്റ്റുകളും കുടുങ്ങിക്കിടന്നവരെ നാട്ടിലെത്തിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം ട്വീറ്റ് ചെയ്തു. എയർഫോഴ്‌സ് സി-130 ജെ ജിദ്ദയിൽ സജ്ജമാണെന്നും ഐഎൻഎസ് സുമേധ പൗരന്മാരെ ഒഴിപ്പിക്കാൻ പോർട്ട് സുഡാനിലെത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ഞായറാഴ്ച അറിയിച്ചിരുന്നു.
ഇന്ത്യൻ പൗരന്മാരുൾപ്പെടെ 28 രാജ്യങ്ങളിൽ നിന്നുള്ള 388 പേരെ ഫ്രാൻസ് തിങ്കളാഴ്ച്ച ഒഴിപ്പിച്ചതായും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്ന പ്രവർത്തനങ്ങൾ ഫ്രാന്‍സ് തുടരുകയാണെന്നും ഇന്ത്യയിലെ ഫ്രഞ്ച് എംബസി ട്വീറ്റ് ചെയ്തു.
സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധ തൊഴിലാളികളുമടക്കം നിരവധി മലയാളികള്‍ സുഡാനിലുണ്ട്.
Operation Kaveri gets underway to bring back our citizens stranded in Sudan.
About 500 Indians have reached Port Sudan. More on their way.
Our ships and aircraft are set to bring them back home.
Committed to assist all our bretheren in Sudan. pic.twitter.com/8EOoDfhlbZ
— Dr. S. Jaishankar (@DrSJaishankar) April 24, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.