Follow the News Bengaluru channel on WhatsApp

വോട്ടിനു പണം നൽകാൻ ഡിജിറ്റൽ വഴികളുമായി രാഷ്ട്രീയ പാർട്ടികൾ; ജാഗ്രതയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ സ്വാധീനിക്കാൻ പുതുവഴികൾ തേടി രാഷ്ട്രീയ നേതാക്കൾ. വോട്ടിന് പണം നേരിട്ട് കൈമാറുന്ന രീതി വിട്ട് പാർട്ടികൾ ഇത്തവണ ഹൈടെക് ആകാനുള്ള ശ്രമത്തിലാണ്. വോട്ടർമാർക്ക് നേരിട്ട് പണം കൈമാറുന്ന രീതി ഉപേക്ഷിച്ച് പകരം ആപ്പ് അധിഷ്‌ഠിത ഡിജിറ്റൽ പണമിടപാടിലേക്ക് പാര്‍ട്ടികൾ മാറി.

ഇതോടെ ഡിജിറ്റല്‍, ആപ്പ്, ഓൺലൈൻ ക്രയവിക്രയം സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തുകയെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തത്തിന് വലിയ വെല്ലുവിളിയായി ഉയര്‍ത്തിയിരിക്കുകയാണ്.

വോട്ടർമാർക്ക് പണം കൈമാറ്റം ചെയ്യുന്നതിനുള്ള പുതിയ രീതികൾ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടെത്തിയതായാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍. ഈ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 10 ശതമാനം മുതൽ 15 ശതമാനം വരെ സൗജന്യങ്ങളും പണമിടപാടുകളും ഡിജിറ്റലായി നടക്കുമെന്നാണ് വിലയിരുത്തല്‍.

വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട തുകകള്‍ ഇതിനകം തന്നെ വിതരണ കേന്ദ്രങ്ങളിൽ എത്തിയതായി ഇന്റലിജൻസ് വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. പലചരക്ക് കടകൾ, പെട്രോൾ ബങ്കുകൾ, കോൺട്രാക്ടർമാർ, മറ്റ് കേന്ദ്രങ്ങൾ എന്നിവയുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നതായാണ് സൂചന. ഇത്തരം സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഴി പ്രതിദിനം മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇടപാട് നടക്കുന്നുണ്ട്. വോട്ടിനുള്ള പണത്തിന്റെ വിതരണം ദൈനംദിന ഇടപാടുകളുടെ ഭാഗമാണെന്ന് വരുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ കർണാടക തിരഞ്ഞെടുപ്പ് കമ്മീഷന് വിവരം നൽകിയിട്ടുണ്ട്.

ദിവസേന നടക്കുന്ന ഓൺലൈൻ ഇടപാടുകളുടെ വലിയ അളവും ആവശ്യമായ സാങ്കേതിക വിദ്യയുടെ അഭാവവും കണക്കിലെടുത്ത് നിരീക്ഷണത്തിലെ ബുദ്ധിമുട്ടുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കുന്നുണ്ട്. ഇത്തരം ഇടപാടുകൾ നിരീക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ മീണ പറഞ്ഞു.

അടുത്തകാലത്തായി നടന്ന യുപിഐ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെയുള്ള വലിയ ഇടപാടുകളാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ആർബിഐ, ബാങ്കേഴ്‌സ് അസോസിയേഷൻ എന്നിവരുമായി ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തിയതായി അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ വെങ്കിടേഷ് കുമാറും അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.