കർണാടക മുൻ മന്ത്രി ഗംഗാധര ഗൗഡയുടേയും മകന്റേയും വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ബെംഗളൂരു: കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഗംഗാധര ഗൗഡയുടെയും മകൻ്റേയും വീട്ടിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലുള്ള വീട്ടിലും മകൻ രഞ്ജൻ ഗൗഡയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇന്ന് രാവിലെ ആറരയ്ക്കാണ് റെയ്ഡ് ആരംഭിച്ചത്.
പോലീസും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നായിരുന്നു റെയ്ഡ് നടത്തിയത്. റെയ്ഡിൽ വിവിധ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിക്ക് തൊട്ടടുത്തുള്ള ഗംഗാധര ഗൗഡ താമസിക്കുന്ന വീട്ടിലും ഇൻഡ ബെട്ടുവിലുള്ള വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. 2018ൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ഗൗഡ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ കർണാടകയിൽ മൊത്തം 250 കോടി രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മൊത്തം പിടിച്ചെടുത്തതിൽ പണം (82 കോടി രൂപ), മദ്യം (രൂപ 57 കോടി), സ്വർണവും വെള്ളിയും (78 കോടി രൂപ), സൗജന്യങ്ങൾ (20 കോടി രൂപ), മയക്കുമരുന്ന് (17 കോടി രൂപ) എന്നിവ ഉൾപ്പെടുന്നുണ്ട്. കർണാടക ചീഫ് ഇലക്ടറൽ ഓഫീസറാണ് വിവരം പങ്കുവെച്ചത്. പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 1,930 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.