ചരിത്രം കുറിക്കാൻ ഇന്ത്യ; ആദ്യ അന്താരാഷ്ട്ര ടൂർണമെന്റിന് തയ്യാറെടുത്ത് കാഴ്ചപരിമിതരുടെ വനിതാ ടീം

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി കാഴ്ചപരിമിതരുടെ വനിതാ ടീം അന്താരാഷ്ട്ര ടൂർണമെന്റിനൊരുങ്ങുന്നു. ഇന്ന് നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യൻ ടീം നേപ്പാളിനെ നേരിടും. 17 അംഗങ്ങളാണ് ടീമിലുളളത്.
കർണാടക സ്വദേശിനി വർഷയാണ് ടീമിന്റെ ഓൾറൗണ്ടർ. മധ്യപ്രദേശിൽ നിന്നുള്ള സുഷമ പട്ടേൽ ആണ് ടീം ക്യാപ്റ്റൻ. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ നേതൃത്വത്തിലാണ് കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ടീം ആരംഭിച്ചത്.
ഭിന്നശേഷിക്കാരായ കളിക്കാരെ ഉൾപ്പെടുത്തി ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ധാരാളം സമയമെടുത്തെങ്കിലും ടീം ഉണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടീമിന് നേതൃത്വം നൽകുന്ന ശിഖ ഷെട്ടി പറഞ്ഞു. കർണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുളളവരാണ് കൂടുതലും. ഇതിൽ മിക്കവരും ഗ്രാമ പശ്ചാത്തലത്തിൽ നിന്ന് വരുന്നവരാണ്.
ഏപ്രിൽ 25 നും 30 നും ഇടയിൽ നേപ്പാളിലാണ് മത്സരം നടക്കുക. അടുത്തിടെ ഭോപ്പാലിൽ നടന്ന സെലക്ഷൻ ട്രയൽസിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു താരങ്ങളെ തിരഞ്ഞെടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
