നീലക്കുറിഞ്ഞി കോഴ്സ് പ്രവേശനോൽസവ ഉദ്ഘാടനം ഏപ്രില്‍ 30 ന്

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ ആദ്യ ബാച്ച് നീലക്കുറിഞ്ഞി കോഴ്സ് പ്രവേശനോൽസവത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി നിർവഹിക്കും. ഏപ്രില്‍ 30 ന് വൈകീട്ട് നാലു മണിക്ക് വിമാനപുര കൈരളീ കലാസമിതി പഠനകേന്ദ്രത്തിൽ വെച്ചു നടക്കുന്ന പരിപാടിയിൽ മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ പ്രസിഡെൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിക്കും. കൈരളി കലാസമിതി സെക്രട്ടറി പി. കെ. സുധീഷ് ആശംസാപ്രസംഗം നടത്തും. ആമ്പൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കി നീലക്കുറിഞ്ഞി കോഴ്സിലേക്ക് പ്രവേശനം നേടിയ പഠിതാക്കൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുക്കും. ആമ്പൽ വിജയികളായവർക്കുള്ള അനുമോദനവും, സമ്മാനദാനവും നടക്കും. കേരള സർക്കാറിൻ്റെ പത്താം ക്ലാസ്സ് പരീക്ഷക്കു തത്തുല്യമായ കോഴ്സാണ് നീലക്കുറിഞ്ഞി. മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളും , മേഖല കോഓർഡിനേറ്റർമാരും, അധ്യാപകരും പ്രവേശനോൽസവത്തിന് നേതൃത്വം നൽകും.
ബെംഗളൂരുവിലെ വിവിധ മേഖലകളില്‍ നിന്നും പതിനാറ് വിദ്യാര്‍ഥികളും, മൈസൂരു മേഖലയില്‍ നിന്ന് 9 വിദ്യാര്‍ഥികളും അടക്കം 24 വിദ്യാര്‍ഥികളാണ് അടക്കം കര്‍ണാടക ചാപ്റ്ററില്‍ നിന്ന് നീലക്കുറിഞ്ഞി കോഴ്സിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്.
ബെംഗളൂരു
അമീൻ മുഹമ്മദ് ജൂമ
ഹിബ ഫാത്തിമ. ടി. കെ.
ശരൺ കൃഷ്ണ എസ്.
ആരിഫ ഫിറോസ്
അനിരുദ്ധ് ആര്യമ്പിള്ളി
ഷെഹ്സാദ് ഫാരിസ് താളിയിൽ
ജൂനി മെഹർ. പി.
ഹൃതിക. പി
സേതുലക്ഷ്മി ദാസ്
നിയ നിഷാന്ത്
ചൈതന്യ എസ്.
മഹാലക്ഷ്മി. പി. എം.
മീര കൃഷ്ണ
ശരത് കൃഷ്ണ
ആവണി രമേശ്
മൈസൂരു
ഷംനാസ് അബൂബക്കർ
തെരേസ് മരിയ തോമസ്
അനുശ്രീ കെ. എ.
സ്വാതി കെ. എസ്.
ശ്രീലക്ഷ്മി. കെ. എസ്.
നിഹാരിക പടയമ്പത്ത്
രേഷ്മ രതീഷ്
ആർദ്ര. എ
അഞ്ജന. എം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
