Follow the News Bengaluru channel on WhatsApp

മുസ്ലിം സംവരണം റദ്ദാക്കൽ; നടപടി മെയ്‌ ഒമ്പത് വരെ നടപ്പാക്കരുതെന്ന് കോടതി

ബെംഗളൂരു: കർണാടകയിൽ നാല് ശതമാനം മുസ്ലിം സംവരണം ഒഴിവാക്കാനുള്ള സർക്കാരിന്റെ തീരുമാനം മെയ് ഒമ്പതുവരെ നടപ്പാക്കരുതെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. മുസ്ലീങ്ങൾക്ക് മുൻ സർക്കാർ ഏർപ്പെടുത്തിയ നാല് ശതമാനം സംവരണം, അടുത്ത വാദം കേൾക്കുന്ന മെയ് ഒമ്പതുവരെ തുടരണമെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. തനിക്ക് സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജരാവാനുണ്ടെന്നും അതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും അദ്ദേഹം ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ, ഇതിനെ എതിർത്തു. വാദം കേൾക്കൽ ഇതിനകം നാല് തവണ മാറ്റിവച്ചതായും കോടതിയിൽ പറഞ്ഞു.

കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹർജിക്കാർക്ക് അനുകൂലമാണെന്നും മേത്ത പറഞ്ഞു. നാല് ശതമാനം മുസ്ലിം സംവരണം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് ഏപ്രിൽ 18ന് സുപ്രീം കോടതി ഏപ്രിൽ 25ലേക്ക് മാറ്റുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.