മലയാളി യുവതിയെ പീഡിപ്പിച്ച യുപി സ്വദേശി പിടിയിൽ

മലയാളി യുവതിയെ ദുബൈയിൽ വച്ച് ബലാത്സംഗം ചെയ്തശേഷം നാട്ടിലേക്ക് മുങ്ങിയ യുപി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കേരള പോലീസ്. നദീംഖാനെയാണ് (29) കേരള പോലീസ് യുപിയിലെത്തി അറസ്റ്റ് ചെയ്തത്.
യുപി പോലീസിന്‍റെ സഹകരണത്തോടെയായിരുന്നു നടപടി. ഇസത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരതപൂർ ജീവൻ സഹായ് ഗ്രാമത്തിലെ താമസക്കാരനാണ് പ്രതിയായ നദീം ഖാൻ. നദീം ഖാനെ കേരള പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബറേലി പോലീസ് സർക്കിൾ ഓഫീസർ ആശിഷ് പ്രതാപ് സിംഗ് പറഞ്ഞു. കേരളത്തിലെ ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവതിയാണ് ഇരിക്കൂർ പോലീസിൽ പീഡന പരാതി നൽകിയത്. യുവതി കണ്ടക്ടറായി ജോലി ചെയ്തുവന്നിരുന്ന ബസിലെ ഡ്രൈവറായിരുന്നു നദീം ഖാൻ. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. പിന്നീട് യുവാവ് വിവാഹ വാഗ്ദാനം ചെയ്ത് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഖാൻ പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇയാള്‍ അതിൽ നിന്ന് ഒഴിഞ്ഞുമാറി. വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു, ഇതോടെ നദീം ഖാൻ പെട്ടെന്ന് ദുബായിൽ നിന്നും നാട്ടിലേക്ക് മുങ്ങി. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്ന് യുവതി പരാതിയിൽ പറഞ്ഞു. തുടർന്ന് ഇരിക്കൂർ ഇൻസ്‌പെക്ടർ സത്യനാഥ് അടങ്ങുന്ന മൂന്നംഗ സംഘമാണ് യുപിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.