ദൈവത്തെ കാണാനും സ്വർഗത്തിൽ എത്താനും പട്ടിണി കിടന്നു, ഒടുവിൽ മരണം; കണ്ടെടുത്തത് 58 മൃതദേഹങ്ങൾ

മതനേതാവിന്റെ നിര്‍ദേശപ്രകാരം ദൈവത്തെ കാണാമെന്നും സ്വര്‍ഗത്തിലെത്തുമെന്നും വിശ്വസിച്ച് പട്ടിണി കിടന്ന 58 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കിഴക്കന്‍ കെനിയയിലെ മലിന്ദി നഗരത്തിന് സമീപമാണ് സംഭവം. ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് എന്ന പേരില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ അനുയായികളായിരുന്നു മരണപെട്ടവർ.
ദിവസങ്ങളായി ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ 58 പേരാണ് മരിച്ചത്. കുട്ടികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് ഷകഹോല വനമേഖലയില്‍ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ദിവസങ്ങളായി ഭക്ഷണവും വെള്ളവുമില്ലാതെ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 11 പേരെ നേരത്തെ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ സംഘടനയുടെ നേതാവായ പോള്‍ മക്കെന്‍സീ എന്‍തെംഗെയെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 15ന് വനത്തില്‍ പട്ടിണി കിടന്ന് മരിച്ചെന്ന് കരുതുന്ന നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നിലേറെ കുഴിമാടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 112 പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 800 ഏക്കര്‍ വിസ്തൃതിയിലുള്ള വനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. മരണകാരണം സ്ഥിരീകരിക്കാന്‍ ഫോറെൻസിക് പരിശോധനകള്‍ നടത്തും. സംഘടനയിലെ ഏതാനും അംഗങ്ങള്‍ സമീപത്തെ വനമേഖലയിലും മറ്റും ഒളിവിലുണ്ടെന്നാണ് സൂചന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
