Follow News Bengaluru on Google news

ആകാശത്ത് കൂട്ടത്തല്ല്: വിമാനം അടിയന്തരമായി ഇറക്കി, 4 പേർ അറസ്റ്റില്‍

ആകാശത്ത് യാത്രക്കാര്‍ തമ്മിലെ കൂട്ടത്തല്ലിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ആസ്ത്രേലിയയിലെ കെയിന്‍സില്‍ നിന്ന് നോര്‍ത്തേണ്‍ ടെറിട്ടറിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ക്യൂന്‍സ് ലാന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് യാത്രക്കാരുടെ വഴക്കിനെത്തുടര്‍ന്ന് അടിയന്തമായി ഇറക്കിയത്. ഈ മാസം 20ന് ക്യൂന്‍സ് ലാന്‍ഡിലെ കെയ്‌ന്‍സില്‍ നിന്ന് ഗ്രൂട്ട് എയ്‌ലാന്‍ഡിലേക്കു പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. രണ്ടു തവണയാണ് സംഘം അടിപിടി കൂടിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു.

ഒരു കൂട്ടം യാത്രക്കാര്‍ ഇടനാഴിക്ക് സമീപം നില്‍ക്കുന്നതും അവരില്‍ ഒരു സ്ത്രീ മറ്റൊരു യാത്രക്കാരിയെ ഒരു കുപ്പികൊണ്ട് അടിക്കാന്‍ തയാറായി നില്‍ക്കുന്നതും കാണാം. യാത്രക്കാര്‍ ഭയകചിതരായോടെ പൈലറ്റ് വിമാനം ക്യൂന്‍സ് ലാന്‍ഡില്‍ തന്നെ അടിന്തരമായി തിരിച്ചിറക്കി. തുടര്‍ന്ന് ഒരു യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഒഴിവാക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രശ്നം അവിടെവെച്ച്‌ തീര്‍ന്നില്ല.

വിമാനം വീണ്ടും പറന്നുയര്‍ന്നപ്പോള്‍ ഇതേ സംഘം വീണ്ടും തര്‍ക്കത്തിലേര്‍പ്പെടുകയും വാക്കേറ്റത്തില്‍ വിമാത്തിന്‍റെ ജനല്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഗ്രൂട്ട് എയ്‌ലാന്‍ഡിലെ അലിയാന്‍ഗുലയില്‍ വിമാനം ഇറങ്ങിയപ്പോള്‍, മൂന്ന് യാത്രക്കാരെ കൂട പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ ഒരു യുവതിയും ഉള്‍പ്പെടും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.