Follow the News Bengaluru channel on WhatsApp

മഞ്ഞപ്പടയുടെ തലവൻ ഇനി ബെംഗളൂരുവിൽ; ക്യാപ്റ്റൻ ജെസ്സൽ ക്ലബ്ബ് വിട്ടു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്യാപ്റ്റനും പ്രതിരോധ താരവുമായിരുന്ന ജെസ്സല്‍ കാര്‍നെയ്‌റോ ക്ലബ്ബ് വിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായ ബെംഗളൂരു എഫ്‌സിയിലേക്കാണ് താരം മാറിയത്. രണ്ട് വര്‍ഷത്തെ കരാറാണ് ഗോവന്‍ ലെഫ്റ്റ് ബാക്കുമായി ബെംഗളൂരു എഫ്‌സി ഒപ്പുവെച്ചത്.

നിലവിലെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായ ജെസ്സലുമായി കരാര്‍ നീട്ടാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് താല്‍പര്യമുണ്ടായിരുന്നു. പക്ഷേ ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തത് എന്നതുകൊണ്ട് രണ്ട് വര്‍ഷത്തെ കരാറുമായി മുന്നോട്ട് വന്ന ബെംഗളൂരു എഫ്‌സിയിലേക്ക് കൂടുമാറാന്‍ ജെസ്സല്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്ന് 2019ലാണ് ജെസ്സല്‍ കാര്‍നെയ്‌റോ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഒരു വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ ജെസ്സല്‍ അരങ്ങേറ്റ സീസണില്‍ തന്നെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തു. ഇതോടെ താരത്തിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. അടുത്ത മാസം കരാര്‍ അവസാനിക്കാനിരിക്കെയാണ് താരം ബെംഗളൂരുവുമായി കരാറില്‍ ഒപ്പിടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.