Follow the News Bengaluru channel on WhatsApp

മാങ്ങാ മോഷ്ടാവ് പോലീസുകാരനെ പിരിച്ചുവിട്ടു

മാങ്ങ മോഷ്‌ടിച്ച കേസിലെ പ്രതിയായ ഇടുക്കി എ ആ‌ര്‍ ക്യാമ്പിലെ സി പി ഒ പി വി ഷിഹാബിനെ പോലീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. പിരിച്ചുവിടാനുള്ള പോലീസുകാരുടെ പട്ടികയില്‍ ഷിഹാബിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. പിന്നാലെ പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പോലീസ് സൂപ്രണ്ട് വി യു കുര്യാക്കോസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണിത്.

മാങ്ങാ മോഷണത്തിന് മുമ്പും ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്‍റെ നടപടി. കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളി ടൗണിലെ പഴം-പച്ചക്കറി കടയുടെ മുന്നില്‍ നിന്നും ഇയാള്‍ മാങ്ങാ മോഷ്ടിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിന് വലിയ നാണക്കേടായി.

പിന്നാലെ അന്വേഷണ വിധേയമായി ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസ് നിസാര വകുപ്പുകള്‍ ചുമത്തിയും പരാതിക്കാരനുമായി രമ്യതയില്‍ എത്തിയും കേസ് ഒഴിവാക്കാന്‍ നോക്കിയെങ്കിലും കോടതിയുടെ ഇടപെടല്‍ മോഷ്ടാവിന് തിരിച്ചടിയുണ്ടാക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.