തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലില്‍ കയറി ദോശ ചുട്ട് പ്രിയങ്ക: വൈറലായി വീഡിയോ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മൈസൂരുവിലെ ഹോട്ടലില്‍ ദോശ ഉണ്ടാക്കുന്നതിന്റെ വിഡിയോ വൈറല്‍. അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കര്‍ണാടകയിലെത്തിയപ്പോഴാണ് സംഭവം. പ്രിയങ്ക ഗാന്ധി ഹോട്ടലിലെ അടുക്കളയില്‍ ജീവനക്കാരുമായി വര്‍ത്തമാനം പറയുന്നതും ദോശയുണ്ടാക്കുന്നതും വിഡിയോയില്‍ കാണം.
Perfect dosas are just the beginning; with such skillful hands, there's no limit to the power they can bring to the world. pic.twitter.com/qsgUw6IBeJ
— Congress (@INCIndia) April 26, 2023
മൈസൂരുവിലെ പ്രശസ്തമായ മൈലാറി ഹോട്ടലാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നാണ് സൂചന. ദോശ ചുട്ടതിന് ശേഷം ഹോട്ടല്‍ ഉടമയ്‌ക്കൊപ്പം സെല്‍ഫിയും എടുത്താണ് പ്രിയങ്ക മടങ്ങിയത്. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാറും രണ്‍ദീപ് സിങ് സുര്‍ജെവാലയും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. 224 സീറ്റുകളുള്ള കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 10ന് ഒറ്റ ഘട്ടമായി നടക്കും. മേയ് 13നാണ് വോട്ടെണ്ണല്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.