പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനം; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നവ്യ നായര്‍

കൊച്ചിയിലെ യുവം പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രതികരണവുമായി നടി നവ്യ നായര്‍. പ്രധാനമന്ത്രിയുടെ കൂടെയുള്ള ചിത്രങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതില്‍ അഭിമാനം, എന്ന കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ട്രോളുകളും പഴയ അഭിമുഖങ്ങളുമെല്ലാം കുത്തിപ്പൊക്കി താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്.
ഇതിനെല്ലാം ‘അഭിമാനിക്കുന്നു’ എന്ന ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞിരിക്കുകയാണ് താരം. ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് താരം കുറിച്ചു. അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്കൊപ്പം നവ്യയും പരിപാടിയുടെ ഭാഗമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നവ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നവ്യയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്ന മട്ടിലായിരുന്നു കമന്റുകള്‍.
മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പ്രശംസാവാചകങ്ങള്‍ പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. നവ്യയുടെ അഭിപ്രായമെന്ന നിലയില്‍ ഒരു വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും പ്രചരിച്ചിരുന്നു. അപര്‍ണയെപ്പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും ഇടത് രാഷ്ട്രീയം എന്നായിരുന്നു ഇതിലെ തലക്കെട്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.