റാപിഡോ ബൈക്ക് ടാക്സിയിൽ വെച്ച് യുവതിക്ക് നേരെ അധിക്ഷേപം; ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കെ റാപിഡോ ബൈക്ക് ടാക്സിയിൽ വെച്ച് യുവതിയോട് ലൈംഗികാധിക്ഷേപം നടത്തിയ ഡ്രൈവർ ദീപക് അറസ്റ്റിൽ. ബെംഗളൂരുവിലെ യെലഹങ്കയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഡ്രൈവറുടെ ശല്യം സഹിക്കാതെ 30-കാരിയായ യുവതി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. അറസ്റ്റിലായ ഡ്രൈവർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. യെലഹങ്കയിൽ നിന്ന് ബൈക്കിൽ കയറിയ യുവതിയെ ഇയാൾ നിരന്തരം ലൈംഗികാധിക്ഷേപം നടത്തുകയും മോശമായ രീതിയിൽ സ്പർശിക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഇത് നിർത്താൻ ഇയാൾ തയ്യാറാകാതെ നിന്നത്തോടെ യുവതി ബൈക്കിൽ നിന്ന് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് യെലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് അറസ്റ്റ്.
ഒ.ടി.പി. പരിശോധിക്കാനെന്ന രൂപേണ ഇയാൾ പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കിയിരുന്നു. തുടർന്ന് തനിക്ക് പോകേണ്ട ദിശയിൽ കൂടിയല്ല ഇയാൾ പോകുന്നതെന്ന് ശ്രദ്ധയിൽ പെട്ട യുവതി ഇക്കാര്യം ഡ്രൈവറോട് ഓർമ്മിപ്പിച്ചു. എന്നാൽ ഡ്രൈവർ 60 കിലോ മീറ്റർ വേഗത്തിൽ വണ്ടി ഓടിച്ചു പോകുകയായിരുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ യുവതി മൊബൈൽ പിടിച്ചു വാങ്ങി.
എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ വേഗം വർധിപ്പിച്ച് പോകാൻ ശ്രമിച്ചു. ഇതോടെ യുവതി ബി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്ത് വെച്ച് ബൈക്കിൽ നിന്ന് എടുത്ത് ചാടുകയായിരുന്നു.
#WATCH| Bengaluru, Karnataka: Woman jumps off a moving motorbike after the rapido driver allegedly tried to grope her & snatched her phone
On 21st April, woman booked a bike to Indiranagar, driver allegedly took her phone on pretext of checking OTP & started driving towards… pic.twitter.com/bPvdoILMQ2
— ANI (@ANI) April 26, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
