കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി

ഒരു കിലോഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ തൂക്കിലേറ്റി. 2014 -ലാണ് ഒരു കിലോ കഞ്ചാവ് കടത്തിയതിന് ഇന്ത്യന്‍ വംശജനായ തങ്കരാജു സുപ്പയ്യ (46) അറസ്റ്റിലാവുന്നത്. 2018 -ല്‍ ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍, വധശിക്ഷ നടപ്പിലാക്കരുത് എന്ന് ആവശ്യവുമായി യുഎന്‍ മനുഷ്യാവകാശ സംഘടനയും വിവിധ രാജ്യങ്ങളും സംഘടനകളും അറിയിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം പിന്തള്ളിക്കൊണ്ടാണ് ബുധനാഴ്ച വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.
ഇയാളുടെ വധശിക്ഷ ഇന്ന് ചാംഗി ജയില്‍ കോംപ്ലക്‌സില്‍ നടപ്പാക്കിയതായി സിംഗപ്പൂര്‍ പ്രിസണ്‍സ് സര്‍വീസ് വക്താവ് അറിയിച്ചു. ബ്രിട്ടിഷ് ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സുള്‍പ്പെടെ ഉള്ളവര്‍ സുപ്പയ്യയുടെ വധശിക്ഷയെ എതിര്‍ത്തു. അതുപോലെ, ശിക്ഷാവിധി ഇളവ് ചെയ്യണമെന്നു കാണിച്ച് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡും ചേര്‍ന്ന് സുപ്പയ്യയുടെ വധശിക്ഷ നിര്‍ത്തലാക്കണമെന്നും സിംഗപ്പൂര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഒരു പ്രസ്താവനയും ഇറക്കി. എന്നാല്‍, അതൊന്നും തന്നെ സിംഗപ്പൂര്‍ അധികൃതര്‍ കൈക്കൊണ്ടിരുന്നില്ല. വധശിക്ഷ എന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ അനിവാര്യമായ ഘടകമാണ് എന്നായിരുന്നു സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
