എടിഎം കവര്‍ച്ചയ്ക്ക് ക്രാഷ് കോഴ്‌സ് നടത്തിയ സംഘം പിടിയില്‍

എടിഎം കവര്‍ച്ച നടത്താന്‍ പരിശീലനം നടത്തിയ സംഘം അറസ്റ്റില്‍. ബീഹാറിലാണ് സംഭവം. പതിനഞ്ച് മിനിറ്റുകൊണ്ട് എടിഎം കൊള്ളയടിക്കാനാണ് സംഘം പഠിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന എടിഎം കവര്‍ച്ചയില്‍ നടത്തിയ അന്വേഷണമാണ് പോലീസിനെ ബീഹാറില്‍ എത്തിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു ലഖ്‌നൗവില്‍ എടിഎം കവര്‍ച്ച നടന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ 39.58 കോടി രൂപയാണ് എടിഎമ്മില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്. വിശദമായ അന്വേഷണത്തില്‍ നീരജ് മിശ്ര, രാജ് തിവാരി, പങ്കജ് കുമാര്‍ പാണ്ഡെ, കുമാര്‍ ഭാസ്‌കര്‍ ഓജ എന്നിങ്ങനെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ബിഹാറിലെ ഛപ്ര സ്വദേശിയായ സുധീര്‍ മിശ്രയും ഇയാളുടെ കൂട്ടാളി ബുല്‍ബുല്‍ മിശ്രയുമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സുധീർ മോഹന വാഗ്ദാനങ്ങള്‍ നല്‍കും. തുടര്‍ന്നാണ് പരിശീലനം നല്‍കുന്നത്.
ഛപ്രയിലാണ് പരിശീലന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇവിടെ വച്ച് മൂന്ന് മാസത്തെ ക്രാഷ് കോഴ്‌സ് നല്‍കും. പതിനഞ്ച് മിനിറ്റുകൊണ്ട് എടിഎം കവര്‍ച്ച നടത്താനുള്ള വിദ്യകളാണ് ഇയാള്‍ പഠിപ്പിക്കുന്നത്. കൗണ്ടറില്‍ കടക്കുന്നതു മുതല്‍ ഗ്ലാസിലും സിസിടിവിയിലും അടിക്കാനുള്ള സ്‌പ്രേ പെയിന്റുകളുടെ ഉപയോഗവും കൗണ്ടര്‍ എങ്ങനെ പൊളിക്കുമെന്നതും പഠിപ്പിക്കും. ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാല്‍ പതിനഞ്ച് ദിവസത്തെ ഓഫ്‌ലൈന്‍ ക്ലാസുണ്ടാകും. ഇതില്‍ കവര്‍ച്ചാ രീതി നേരിട്ട് പ്രദര്‍ശിപ്പിച്ച് പഠിപ്പിക്കും. പരിശീലനത്തിന് ശേഷം സംഘത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കും ഇത്തരത്തില്‍ മുപ്പതോളം കവര്‍ച്ചകള്‍ സുധീര്‍ മിശ്രയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.