കുട്ടിയുമായി യാത്ര ചെയ്യുന്ന മാതാപിതാക്കളുടെ പിഴ ഒഴിവാക്കുന്നത് പരിഗണനയിൽ; കേന്ദ്രത്തിന് കത്തു നൽകും

തിരുവനന്തപുരം: കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ പോകുന്ന മാതാപിതാക്കളില്‍ നിന്ന് പിഴ ഇടാക്കുന്ന നടപടി പുനഃപരിശോധിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഗതാഗതവകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. കേന്ദ്ര മോട്ടോര്‍വാഹന നിയമങ്ങളില്‍ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടുകൊണ്ടാവും കത്ത്.
സംസ്ഥാനത്ത് ഗതാഗത നിയമലംഘകരെ കണ്ടെത്താന്‍ എ ഐ കാമറ സ്ഥാപിച്ചതിനുപിന്നാലെയാണ് ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ മാത്രമേ സഞ്ചരിക്കാവൂവെന്ന നിയമം കര്‍ശനമാക്കിയത്. നിയമവും പിഴയും രാജ്യത്താകെ ഉള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഇത് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. അതിനാല്‍ത്തന്നെ ഇക്കാര്യം പരിഗണിക്കാന്‍ കേന്ദ്രത്തെ സമീപിച്ചേക്കും. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയെന്നോ, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശം കേരളം മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.
കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളില്‍ 2 പേര്‍ മാത്രമേ സഞ്ചരിക്കാവൂ. എന്നാല്‍ നിയമലംഘകരെ പിടികൂടാന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ ഇരുചക്രവാഹനമുള്ള ദമ്പതികള്‍ കുട്ടികളെ ഒഴിവാക്കേണ്ടിവരുന്നത് സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതോടെയാണ് നിയമസാധുത തേടാന്‍ സംസ്ഥാനം തീരുമാനിച്ചത്.
സ്വന്തം കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ പോകുന്ന മാതാപിതാക്കളില്‍ നിന്ന് നിയമലംഘനത്തിന് പിഴ ഈടാക്കരുതെന്ന് ടൂ വീലര്‍ യൂസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പല വീടുകളും അണുകുടുംബങ്ങളാണ്. സാമ്പത്തിക പരാധീനതകള്‍ കൊണ്ടാണ് കൂടുതല്‍ ആളുകള്‍ ടൂവീലറിനെ ആശ്രയിക്കുന്നത്. കുട്ടികളെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകുന്നവര്‍ക്ക് പിഴ ചുമത്തുന്നത് നീതീകരിക്കാനാകില്ലായെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
