വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധാര്‍ നഗരത്തിലാണ് സംഭവം. ദീപക് റാത്തോഡാണ് പൂജ എന്ന 22 കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. വര്‍ഷങ്ങളായി ദീപക്, പൂജയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും, നിരന്തരം ശല്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പൂജ വിവാഹാഭ്യര്‍ഥന നിരസിക്കുകയായിരുന്നു. എന്നിട്ടും ശല്യം തുടര്‍ന്നതോടെ പൂജ ദീപക്കിനെതിരേ പരാതി നല്‍കിയിരുന്നെന്നും ദീപക്ക് പൂജയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന പൂജ, ധറിന് സമീപത്തെ ബ്രഹ്‌മകുണ്ഡില്‍ അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ ജോലിക്ക് ഇറങ്ങിയപ്പോഴാണ് ദീപക്ക് പൂജയെ ആക്രമിച്ചത്. വെടിയേറ്റ പൂജ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ദീപക്കിനെ ബുധനാഴ്ച വൈകിട്ടോടെ ബ്രഹ്‌മകുണ്ഡിലെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.