ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന്എൻട്രൻസ് ഒഴിവാക്കിയ തീരുമാനം; മുന്നറിയിപ്പുമായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ

ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തണമെന്ന നിർദേശം കേരളം നടപ്പാക്കാതിരുന്നാൽ വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നഴ്സിങ് കൗൺസിൽ. വിദ്യാർഥികളുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടാനും ജോലി ലഭിക്കാതിരിക്കാനും ഇതു വഴിവച്ചേക്കും. പരീക്ഷ നടത്തേണ്ടെന്ന തീരുമാനം കേരളം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാൽ കൗൺസിൽ നിലപാടറിയിക്കും. അതിനുള്ള സംസ്ഥാനത്തിന്റെ മറുപടി അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണു നീക്കം.
പരീക്ഷ നടത്താൻ ആവശ്യമായ സമയമില്ല എന്നതായിരുന്നു പ്രശ്നമെങ്കിൽ അതു നീട്ടിനൽകുമായിരുന്നുവെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. പ്രവേശന പരീക്ഷയിലൂടെ വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉറപ്പാക്കുക കൗൺസിലിന്റെ ചുമതലയാണ്. സുപ്രീം കോടതിയും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
1983 മുതൽ 2007 വരെ കേരളം പൊതുപ്രവേശന പരീക്ഷ നടത്തിയിരുന്നു. പ്രവേശന നടപടികളിൽ മുൻപ് പരാതി കേട്ടിരുന്ന കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.