എഡിറ്റിംഗ് തന്നെയും ഉമ്മയെയും കാണിക്കണം; ഷെയ്ന്‍ നിഗത്തിന്റെ വിലക്കിലേക്ക് നയിച്ച ഇ-മെയില്‍ പുറത്ത്

യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കിയ സിനിമാ സംഘടനകളുടെ തീരുമാനത്തിന് കാരണമായ ഇ-മെയിൽ പുറത്ത്. ഷെയ്ന്‍ നിഗം നിര്‍മാതാവ് സോഫിയ പോളിന് അയച്ച ഇ-മെയിലാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ താനാണ് പ്രധാന കഥാപാത്രം എന്ന കരാര്‍ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്നും ഇ-മെയിലില്‍ ഷെയ്ന്‍ ആവശ്യപ്പെടുന്നുണ്ട്.
‘ആര്‍ഡിഎക്‌സ്’ എന്ന സിനിമയുടെ എഡിറ്റിങ് തന്നെയും അമ്മയെയും കാണിക്കണം, മാര്‍ക്കറ്റിങിലും ബ്രാന്‍ഡിങിലും തനിക്ക് പ്രാമുഖ്യം വേണം എന്നിങ്ങനെയാണ് ഷെയ്ന്‍ നിഗം മുന്നോട്ട് വച്ച ആവശ്യങ്ങള്‍. അതേസമയം, ഷെയ്‌നും അമ്മയും കാരണം ചിത്രത്തിന്റെ ഷൂട്ടിങ് തടസപ്പെട്ടുവെന്നും നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നും വ്യക്തമാക്കുന്ന സോഫിയ പോളിന്റെ പരാതിയും പുറത്ത് വന്നിട്ടുണ്ട്.
വാഗ്ദാനം ചെയ്തതുപോലെ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്നില്ലെന്നും അതിനാല്‍ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്ന രീതിയിലാകണം സിനിമയുടെ പ്രമോഷനെന്നാണ് ഷെയ്ന്‍ കത്തില്‍ ആവശ്യപ്പെടുന്നത്. ടീസര്‍ ഇറങ്ങുമ്ബോഴും തന്റെ കഥാപാത്രത്തിനാണ് പ്രാധാന്യം വേണ്ടതെന്നും താരം പറയുന്നതായാണ് ആരോപണം.
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ഡിഎക്സ്’. സിനിമയുടെ ചിത്രീകരണം ഈയ്യടുത്താണ് പൂര്‍ത്തിയായത്. ഷെയ്നിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണം സിനിമയുടെ ഷൂട്ടിങ് പലതവണ തടസപ്പെട്ടുവെന്നാണ് ആരോപണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
