പല്ലു തേക്കുന്നതിനിടെ ട്രെയിനിന്റെ വാതില്‍ തട്ടി തെറിച്ചു വീണു: യുവാവിന് ദാരുണാന്ത്യം

മലബാര്‍ എക്സ്പ്രസില്‍ യാത്രക്കിടയില്‍ പല്ലു തേക്കാന്‍ വാഷ് ബേസിനടുത്ത് നില്‍ക്കുമ്പോൾ യുവാവ് ട്രെയിനില്‍ നിന്നു വീണു മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂര്‍ ആനന്ദ് കൃഷ്ണ(35)നാണ് മരിച്ചത്. ഭാര്യ അഞ്ജനയ്ക്കും മകന്‍ ആത്മദേവിനുമൊപ്പം കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ബുധനാഴ്ച രാവിലെ 7.30-ന് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനു കിഴക്ക് തലയിണക്കാവ് റെയില്‍വേ ഗേറ്റിനു സമീപമാണ് വീണത്.
അഞ്ജനയെ മറ്റു യാത്രക്കാര്‍ വൈകിയാണ് വിവരം ധരിപ്പിച്ചത്. അവര്‍ കൊല്ലത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ ഉച്ചയോടെ ശാസ്താംകോട്ടയിലെത്തി. ഇതിനിടെ ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന് അടുത്തേക്കു പോകുമ്പോൾ ട്രെയിന്‍ ഉലയുകയും പിടിവിട്ട് പുറത്തേക്കു തെറിച്ചു വീഴുകയുമായിരുന്നെന്ന് ശാസ്താംകോട്ട പോലീസ് പറഞ്ഞു.
മരപ്പണിക്കാരനായ ആനന്ദ് 17 വര്‍ഷമായി കണ്ണൂര്‍ ജില്ലയിലാണ്. മൃതദേഹം രാത്രി വൈകി വിശ്വപുരത്തെ കുടുംബ വീട്ടിലേക്ക് കൊണ്ടു വന്നു. സംസ്കാരം ഇന്ന് നടക്കും. കരിഞ്ച കിഴക്കുംകര പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ ആശാരി അമ്പിളി ദമ്പതികളുടെ മകനാണ് ആനന്ദ് കൃഷ്‌ണന്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.