പാതയിൽ അറ്റകുറ്റപണി; 19 ട്രെയിനുകൾ ഇന്ന് റദ്ദാക്കി

തിരുവനന്തപുരം: ഇന്ന് രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് അടക്കമുള്ള 19 ട്രെയിനുകൾ സർവീസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ എറണാകുളം-ഷൊർണൂർ റെയിൽപ്പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ ഇന്ന് രാവിലെ ആറു മുതൽ രാത്രി 10 വരെ നടക്കുന്നതിനാൽ ഗരീബ്രഥ് സർവീസും റദ്ദാക്കി.
കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. കൂടാതെ രപ്തി സാഗർ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു. ഇവ കൂടാതെ ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് (06439), എറണാകുളം ജങ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305), നാഗര്‍കോവില്‍ – മംഗളൂരു എക്‌സ്പ്രസ് (16606), മംഗളൂരു – നാഗര്‍കോവില്‍ എക്‌സ്പ്രസ് (16605), തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791),
പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792), എറണാകുളം – ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678), ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677), കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202), ലോകമാന്യ- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12201), എറണാകുളം – പാലക്കാട് മെമു എക്സ്പ്രസ് (05798), പാലക്കാട് – എറണാകുളം മെമു എക്സ്പ്രസ് (05797), ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസ് (222640),
ചെന്നൈ – ആലപ്പുഴ എക്സ്പ്രസ് (22639), കോട്ടയം-നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് (16326), കൊച്ചുവേളി-ഹുബ്ലി വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778) എന്നിവയും സർവീസ് റദ്ദാക്കിയിട്ടുണ്ട്. അതേസമയം ബെംഗളൂരു സിറ്റി – എറണാകുളം ജങ്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677), ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12201) എന്നിവയുടെ സർവീസ് നാളെയും റദ്ദാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.