93 പവൻ സ്വർണവും പണവും തട്ടിയ കേസിൽ വനിത എഎസ്ഐ അറസ്റ്റിൽ

പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്‌ദാനം നൽകി 93 പവൻ സ്വർണവും പണവും വാങ്ങി വഞ്ചിച്ച കേസിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ അറസ്റ്റിൽ. മലപ്പുറം തവനൂർ മനയിൽ സ്വദേശി ആര്യശ്രീയെ (47) യാണ് അറസ്റ്റ് ചെയ്തത്. മുംബൈയിൽ സ്ഥിരതാമസമാക്കിയ പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 പവനും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി.
അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 25,000 രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് പണം വാങ്ങിയത്. 93 പവൻ നൽകിയാൽ ഒരുവർഷം മൂന്ന് ലക്ഷം രൂപ നൽകാമെന്നും സ്വർണം മടക്കി നൽകാമെന്നും ഉറപ്പ് നൽകിയാണ് പഴയന്നൂർ സ്വദേശിനിയെ കബളിപ്പിച്ചത്.
നൽകിയ സ്വർണ്ണവും പണവും തിരികെ ലഭിക്കാതായതോടെയാണ് ഇരുവരും പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത്ത് ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ആര്യ ശ്രീ റിമാൻഡിന്റിലാണ് . എ എസ് ഐ യെ അന്വേഷണ വിധേയമായി മലപ്പുറം എസ് പി സസ്പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
