വിഷ കന്യ; സോണിയ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി എംഎൽഎ

ബെംഗളൂരു: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ വിഷ കന്യയെന്ന് വിശേഷിപ്പിച്ച് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ യത്‌നല്‍. ചൈനയുടേയും പാക്കിസ്ഥാന്റേയും ഏജന്റെന്നും സോണിയ ഗാന്ധിയെ കുറിച്ച് യത്നൽ പറഞ്ഞു.
മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ് എന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത് വിവാദമായതിനു പിന്നാലെയാണ് പുതിയ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
ലോകം മുഴുവൻ പ്രധാനമന്ത്രി മോദിയെ അംഗീകരിച്ചു. അമേരിക്ക പ്രധാനമന്ത്രിയെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്തു. അദ്ദേഹം ആഗോള നേതാവിന്റെ പദവിയിലെത്തി. എന്നാൽ കോൺഗ്രസ് അദ്ദേഹത്തെ പാമ്പുമായി ഉപമിക്കുകയും വിഷമാണെന്നുമാണ് പറയുന്നതെന്ന് യത്നൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് നൃത്തം ചെയ്യുന്നതും പരാമർശങ്ങൾ നടത്തുന്നതെന്നും യത്നൽ പറഞ്ഞു. സോണിയ ഒരു വിഷ കന്യ ആണെന്നും ഇന്ത്യയെ നശിപ്പിച്ച ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജന്റാണ് എന്നും ബസനഗൗഡ യത്‌നാല്‍ പറഞ്ഞു.
ബിജെപി നേതാവിൻ്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഗദഗ് ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് മോദിക്കെതിരെ ഖാർഗെ സംസാരിച്ചത്. മണിക്കൂറുകൾക്ക് ശേഷം ഖാർഗെ അഭിപ്രായം പിൻവലിച്ചിരുന്നു. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരിക്കലും മോദിയെ ലക്ഷ്യം വച്ചല്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ പിന്നീട് വ്യക്തമാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
