ജിയാ ഖാന്റെ ആത്മഹത്യാ കേസ്: നടന്‍ സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു

ബോളിവുഡ് നടി ജിയാ ഖാന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ കോടതി കുറ്റവിമുക്തനാക്കി. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് സൂരജ് പഞ്ചോളിയെ വെറുതെവിട്ടത്. സംഭവം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. ജിയാ ഖാനെ (25) 2013 ജൂണ്‍ 3 ന് മുംബൈയിലെ ജുഹുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജിയ എഴുതിയതെന്ന് കരുതപ്പെടുന്ന ആറ് പേജുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്നീട് സൂരജ് പഞ്ചോളിയെ അറസ്റ്റ് ചെയ്യുകയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയും ചെയ്തു.
ജിയ ജീവനൊടുക്കിയതാണെന്നായിരുന്നു മുംബൈ പോലീസിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ ജിയയുടേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സി.ബി.ഐ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. 22 സാക്ഷികളെയാണ് വിസ്തരിച്ചത്. ജിയയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് സൂരജാണെന്ന് ഒരു സാക്ഷിയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു.
ജിയയുടെ മരണത്തില്‍ സൂരജ് പഞ്ചോളിയുടെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്‍റെയും മകനാണ് സൂരജ് പഞ്ചോളി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.