വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യയാത്രയില്‍ വരുമാനം 20 ലക്ഷം

വന്ദേഭാരത് എക്‌സ്പ്രസ് ആദ്യ യാത്രയില്‍ 20 ലക്ഷം രൂപ വരുമാനമായി ലഭിച്ചെന്ന് പ്രാഥമിക കണക്കുകള്‍. 26ന് കാസറഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനമായി 19.50 ലക്ഷം രൂപയാണ് ലഭിച്ചത്. കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. വരുന്ന രണ്ടാഴ്ചത്തേക്ക് വന്ദേഭാരതിന്റെ മിക്ക സര്‍വീസുകളിലും ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. വന്ദേഭാരതിന്റെ പൂര്‍ണ തോതിലുള്ള സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കും.
രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് 2.30 ന് തിരിച്ച് കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്. ആദ്യദിനം കാസര്‍കോടു നിന്നു പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ഏകദേശം 8 മിനിറ്റ് വൈകിയാണു തിരുവനന്തപുരത്തെത്തിയത്. വന്ദേഭാരതത്തിന്റെ കന്നിയാത്രയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് യാത്ര ചെയ്തത്. എട്ട് മണിക്കൂറില്‍ എട്ട് സ്റ്റോപ്പുകള്‍ കടന്ന് തിരുവനന്തപുരത്ത് നിന്നും കാസറഗോഡ് വരെ എത്തുന്ന രീതിയിലാണ് വന്ദേഭാരതത്തിന്റെ സര്‍വീസുകള്‍.
പതിവ് സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തലശ്ശേരി, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തും. റെഗുലര്‍ സര്‍വീസ് 26ന് കാസറഗോഡ് നിന്നും 28ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ചു. ഇതിനുള്ള ബുക്കിംഗ് ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ആരംഭിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
