ഐപിഎൽ; മറ്റൊരു റെക്കോർഡ് കൂടി നേടി കോഹ്ലി

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ അർധ സെഞ്ചുറി നേട്ടത്തോടെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താത്കാലിക ക്യാപ്റ്റൻ വിരാട് കോഹ്ലി.
ട്വന്റി 20-യിൽ ഒരു വേദിയിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കോഹ്ലിയുടെ നേട്ടം. കളിച്ച 92 ഇന്നിങ്സുകളിൽ നിന്ന് 3015 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ കോലി 37 പന്തിൽ നിന്ന് 54 റൺസ് നേടിയിരുന്നു.
മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻമാരായ മുഷ്ഫിഖുർ റഹീമും മഹ്മുദുള്ളയും ഈ പട്ടികയിൽ കോഹ്ലിക്ക് പിന്നിലുണ്ട്. മിർപുരിലെ ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയത്തിൽ 121 ഇന്നിങ്സുകളിൽ നിന്ന് മുഷ്ഫിഖുർ 2,989 റൺസും മഹ്മുദുള്ള 130 ഇന്നിങ്സുകളിൽ നിന്ന് 2,813 റൺസും നേടിയിട്ടുണ്ട്.
നോട്ടിങ്ങാമിലെ ട്രെൻഡ് ബ്രിഡ്ജിൽ 90 ഇന്നിങ്സുകളിൽ നിന്ന് 2749 റൺസ് നേടിയ ഇംഗ്ലീഷ് താരം അലക്സ് ഹെയ്ൽസാണ് ഈ പട്ടികയിൽ നാലാമത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.