പരീക്ഷാഫലം വന്ന് 48 മണിക്കൂറില്‍ ഒമ്പതു വിദ്യാര്‍ഥികള്‍ ജീവനൊടുക്കി

ആന്ധ്രാപ്രദേശില്‍ പ്ലസ് 1, പ്ലസ് 2 പരീക്ഷാഫലം വന്നു 48 മണിക്കൂറിനുള്ളില്‍ ഒമ്പതു വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. ആന്ധ്രാ പ്രദേശ് ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ ജയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത്. ആത്മഹത്യക്ക് ശ്രമിച്ച മറ്റ് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് പരീക്ഷാഫലം പുറത്തുവന്നത്. പത്തു ലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയിരുന്നത്.
പ്ലസ് വണ്ണില്‍ 61 ശതമാനവും പ്ലസ് ടുവിന് 72 ശതമാനവുമായിരുന്നു വിജയം. വിശാഖപട്ടണത്തെ മല്‍കാപുരത്ത് പതിനാറു വയസ്സുകാരി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. 11-ാം ക്ലാസിലെ പരീക്ഷയില്‍ ചില വിഷയങ്ങളില്‍ കുട്ടി തോറ്റിരുന്നു. ശ്രീകാകുളം ജില്ലയിലെ തെക്കാലിയില്‍ പതിനേഴുകാരന്‍ ട്രെയിനിനു മുന്നില്‍ ചാടിയാണു ജീവനൊടുക്കിയത്. ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ 17 വയസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് പരീക്ഷാഫലം വന്നതിന് പിന്നാലെ ജീവനൊടുക്കിയത്. ഒരു പെണ്‍കുട്ടി തടാകത്തില്‍ ചാടിയും അതേ ജില്ലയിലെ ഒരു ആണ്‍കുട്ടി കീടനാശിനി കഴിച്ചുമാണ് ആത്മഹത്യ ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.