അരിക്കൊമ്പനെ മയക്കുവെടിവെച്ചു; ദൗത്യം വിജയത്തിലേക്ക്

ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീര്‍ത്ത വലയത്തിനുള്ളില്‍പെട്ട അരിക്കൊമ്പൻ മയക്കുവെടിയേറ്റു. അരിക്കൊമ്പനെ കണ്ടെത്തി മൂന്നു വശത്തായി ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കുകയും തുടര്‍ന്ന് ആദ്യ ഡോസ് വെടിവെക്കുകയുമായിരുന്നു. സൂര്യനെല്ലി ഭാഗത്തേക്ക് കടക്കാതിരിക്കാന്‍ വേണ്ടി നിരവധി തവണ പടക്കം പൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് അരിക്കൊമ്പനെ വെടിവെച്ചത്.
പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവച്ചത്. അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തു നിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവച്ചത്. മയക്കുവെടിയേറ്റ ആന മയങ്ങിയ ശേഷമായിരിക്കും സംഘം അടുത്തഘട്ടത്തിലേക്ക് കടക്കുക.
മയക്കത്തിലാകുന്ന മുറയ്ക്ക് കുങ്കിയാനകള്‍ എത്തി അരിക്കൊമ്പനെ മാറ്റും. ആന പൂര്‍ണ്ണമായും മയങ്ങിയ ശേഷം അരിക്കൊമ്പന്റെ കണ്ണുകള്‍ മൂടിക്കെട്ടും. ശേഷം കാലുകള്‍ ബന്ധിച്ച് റേഡിയോ കോളര്‍ അടക്കമുള്ളവ സ്ഥാപിക്കേണ്ടതുണ്ട്. ശേഷം ആനയെ മാറ്റിപ്പാര്‍പ്പിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
