പ്ലസ്ടുവിന് മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ ബെംഗളൂരുവിൽ യുവാവിന് ഫ്ലാറ്റ് നിഷേധിച്ചു

ബെംഗളൂരു: പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ബെംഗളൂരുവില്‍ യുവാവിന് ഫ്ലാറ്റ് നിഷേധിച്ചു. ശുഭ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് രസകരമായ ഇക്കാര്യം തന്റെ ട്വീറ്റിലൂടെ പങ്കുവെച്ചത്. ശുഭിന്റെ ബന്ധു യോഗേഷ് ബ്രോക്കറുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. “മാർക്ക് നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നില്ല, പക്ഷേ ബെംഗളൂരുവില്‍ നിങ്ങൾക്ക് ഒരു ഫ്ലാറ്റ് ലഭിക്കുമോ ഇല്ലയോ എന്ന് അത് തീർച്ചയായും തീരുമാനിക്കും” എന്നാണ് ട്വീറ്റിലുള്ളത്.
ഫ്ലാറ്റ് വാടകയ്ക്ക് ലഭിക്കുന്നതിനായി യോഗേഷ് നഗരത്തിലെ ഒരു ബ്രോക്കറുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഫ്ലാറ്റ് ലഭിക്കുന്നതിന് വീട്ടുടമസ്ഥന്‍ പ്ലസ്ടു / പിയുസിയുടെ മാര്‍ക്ക് ലിസ്റ്റ് ആവശ്യപ്പെട്ടതായി ബ്രോക്കര്‍ പറയുന്നു. ഇതനുസരിച്ച് വാട്സ് ആപ്പില്‍ യോഗേഷ് മാര്‍ക്ക് ലിസ്റ്റ് അയച്ചെങ്കിലും വീട്ടുടമ അത് തള്ളിക്കളഞ്ഞതായി ബ്രോക്കര്‍ അറിയിക്കുന്നു. മാര്‍ക്ക് ലിസ്റ്റില്‍ 75% മാര്‍ക്ക് മാത്രമേ ഉള്ളുവെന്നും കുറഞ്ഞത് 90% മെങ്കിലും മാര്‍ക്ക് കിട്ടിയെങ്കില്‍ മാത്രമേ ഫ്ലാറ്റ് അനുവദിക്കുമെന്ന് വീട്ടുടമ പറഞ്ഞതായാണ് ബ്രോക്കര്‍ അറിയിക്കുന്നത്.
സംഭവം സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് സംഭവത്തില്‍ രസകരമായ പ്രതികരണവുമായി ഇതിനകം എത്തിയത്.
"Marks don't decide your future, but it definitely decides whether you get a flat in banglore or not" pic.twitter.com/L0a9Sjms6d
— Shubh (@kadaipaneeeer) April 27, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
