ദൈവത്തെ കാണാൻ പട്ടിണി കിടന്ന സംഭവം; മരണപ്പെട്ടവരുടെ എണ്ണം 103 ആയി

പുരോഹിതന്റെ വാക്കു കേട്ട് കെനിയയിൽ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 103 ആയി. കുട്ടികളുടേതടക്കമുള്ള മൃതദേഹങ്ങൾ പോലീസ് ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
പട്ടിണി കിടന്നാൽ സ്വർഗത്തിൽ പോകുമെന്നും അവിടെ എത്തിയാൽ ദൈവത്തെ നേരിൽ കാണാമെന്നുമുള്ള മതപ്രഭാഷകന്റെ വാക്ക് കേട്ടാണ് ആളുകൾ പട്ടിണി കിടന്നത്. ആഭ്യന്തര മന്ത്രി കിത്തുരെ കിണ്ടികി ആണ് ഏറ്റവും പുതിയ മരണ നിരക്ക് പുറത്തു വിട്ടത്. കിഴക്കൻ കെനിയയിലെ ഷക്കഹോല വനത്തിലെ 800 ഏക്കർ പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഭൂരിഭാഗവും മൃതദേഹവും ആഴം കുറഞ്ഞ ശവക്കുഴികളിലാണ്. കുറച്ച് ആളുകളെ ജീവനോടെയും മെലിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ചിലർ മരണപ്പെടുകയും ചെയ്തിരുന്നു.
ഏപ്രില്‍ രണ്ടാം വാരത്തോട് കൂടിയാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിലായി ഈ പ്രദേശത്ത് നിന്നും 47 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഷാക്കഹോല വനംപ്രദേശത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം മനസിലാകുന്നത്. സംഭവത്തെ തുടർന്ന് പുരോഹിതനെ അറസ്റ്റ് ചെയ്തിരുന്നു. മെക്കൻസിയെ കുറിച്ച് രഹസ്യവിവരം ലഭിച്ച പോലീസ് പ്രദേശത്തെ ഗുഡ് ന്യൂസ് ഇന്റർനാഷണൽ പള്ളിയിലെത്തി പരിശോധന നടത്തുകയായിരുന്നു. അന്വേഷണത്തിൽ വയലുകളിൽ നിരവധി ശവക്കുഴികൾ കണ്ടെത്തി. ഇപ്പോൾ ഇവിടെ നിന്ന് മൃതദേഹങ്ങൾ തുടർച്ചയായി കണ്ടെത്തുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
